NX 200 നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട ഇന്ത്യന്‍ വിപണിയിൽ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട പ്രീമിയം 200 സിസി മുതൽ 500 സിസി വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനൊരുങ്ങുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹോർനെറ്റ് 2.0 (ചൈനീസ് CB 190 അടിസ്ഥാനമാക്കി), CB 350 ശ്രേണി എന്നിവ ഉൾപ്പെടെ നിരവധി പുതിയ മോട്ടോർസൈക്കിളുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.ഏറ്റവും പുതിയതായി ഹോണ്ട, ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾക്കും അവയുടെ ഭാഗങ്ങൾക്കും ഫിറ്റിംഗുകൾക്കുമായി ‘ഹോണ്ട NX 200′ എന്ന ട്രേഡ്മാർക്ക് അപേക്ഷിച്ചിരിക്കുകയാണ്.

ഹോണ്ട തങ്ങളുടെ NX നെയിംപ്ലേറ്റിൽ ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളുകൾ വിൽക്കുകയായിരുന്നു. യു‌എസ്‌എയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും NX -4, NX 500 ഡോമിനേറ്റർ, NX 250 എന്നിവയും കമ്പനി അവതരിപ്പിച്ചു.ഇന്ത്യൻ വിപണിയിൽ ഹോണ്ട താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാമെന്ന് മുൻ റിപ്പോർട്ടുകൾ.

ഹോണ്ട NX 200 ബ്രാൻഡിന്റെ അടുത്ത 200 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോർനെറ്റ് 2.0 -ക്ക് സമാനമായി, ചൈനീസ് 190 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോർസൈക്കിൾ ഒരുങ്ങുന്നത്.

ചൈനയിൽ CB 190X ഉം ഹോണ്ട വിൽക്കുന്നു. അഡ്വഞ്ചർ സെഗ്മെന്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കായി പുതിയ ഹോർനെറ്റ് 2.0 പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന് HMSI പ്രസിഡന്റ് സിഇഒയും എംഡിയുമായ അറ്റ്സുഷി ഒഗാറ്റ വെളിപ്പെടുത്തിയിരുന്നു.

 

Top