വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നുസ്രത്ത് ജഹാന്‍ എത്തി; എം പിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബംഗാളില്‍നിന്നുള്ള തൃണമൂല്‍ ലോക്സഭാംഗം നുസ്രത്ത് ജഹാന്‍ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നടന്ന എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നുസ്രത്ത് ജഹാന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.അന്നേ ദിവസമായിരുന്നു എം പിയുടെ വിവാഹ ചടങ്ങുകളും നടന്നത്. അതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലതത്തില്‍ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നുസ്രത്ത് ജഹാന്‍ വിജയിച്ചത്. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു എം.പി.യുടെ വിവാഹം. പ്രമുഖ വ്യവസായിയായ നിഖില്‍ ജെയിനാണ് നുസ്രത്ത് ജഹാനെ വിവാഹം ചെയ്തത്. ജൂണ്‍ 19-ന് തുര്‍ക്കിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്‌.

നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എം.പിയായ മിമി ചക്രവര്‍ത്തിക്കും നേരത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവര്‍ത്തിയും എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു.

Top