ന്യൂസിലന്‍ഡ് ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് വേണ്ടെന്ന് വച്ചു; കാരണം ഇത്

ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മില്‍ നടക്കാനിരുന്ന മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. നാളെ ഹാഗ്ലി ഓവലില്‍ ആരംഭിക്കാനിരുന്ന ടെസ്റ്റ് മത്സരമാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിന് സമീപമുള്ള മുസ്ലീം പള്ളിയില്‍ ഇന്നുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ന്യൂസിലന്‍ഡ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നായിരുന്നു ഈ വെടിവയ്പ്പ് ഉണ്ടായത്.

ന്യൂസിലന്‍ഡിലെ ഹേഗ്ലി പാര്‍ക്കിലുള്ള മുസ്ലീം പള്ളിയില്‍ കയറിയ അക്രമി അതിനുള്ളിലുണ്ടായിരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റര്‍മാരുടെ ഒരുസംഘവും ഇതേ സമയം പള്ളിയ്ക്ക് സമീപമുണ്ടായിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് താരങ്ങളെല്ലാം രക്ഷപെടുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെല്ലാം സുരക്ഷിതരാണെന്ന് അവരുടെ സൂപ്പര്‍ താരം തമീംഇഖ്ബാല്‍ ട്വിറ്ററിലൂടെ പിന്നീട് അറിയിക്കുകയായിരുന്നു. അതേ സമയം ആക്രമണത്തില്‍ രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top