രണ്ട് കിലോ കഞ്ചാവുമായി നഴ്സിങ് വിദ്യാര്‍ഥി പിടിയില്‍

Ganja hunt

ഉദുമ: കോഴിക്കോട് രണ്ടു കിലോ കഞ്ചാവുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍. ബേക്കല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ ഓടിച്ച കൂട്ടുകാരന്‍ വാഹനത്തിന്റെ താക്കോലുമായി ഓടി രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായ കോഴിക്കോട് തമരശ്ശേരി താരോത്തെ പി. മാനവ് (19) ആണ് അറസ്റ്റിലായത്. താമരശ്ശേരി സ്വദേശി ഫസലു തങ്ങളാണ് (30) ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ബേക്കല്‍ എസ്.ഐ. പി. അജിത്കുമാറും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കടത്തുകാര്‍ കുടുങ്ങിയത്.

Top