nursing recruitment case uthup varghese cbi custody

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഉതുപ്പ് വര്‍ഗീസ് സിബിഐ കസ്റ്റഡിയില്‍.

ഉതുപ്പ് വര്‍ഗീസ് 97 കോടി ഹവാലയായി കടത്തിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കഴിഞ്ഞദിവസമാണ് മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റുചെയ്തത്.

ഉതുപ്പു വര്‍ഗീസിനു വേണ്ടി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഉതുപ്പ് വര്‍ഗീസിനെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

Top