നഴ്‌സുമാരുടെ വേതന കാര്യത്തില്‍ ഉറച്ച് സര്‍ക്കാര്‍, ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന്

TP RAMAKRISHNAN

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് പിന്തുണയുമായി തൊഴിൽ മന്ത്രി ടി.പി രാമകൃഷണൻ. നഴ്‌സുമാരുടെ മിനിമം വേതനത്തിൽ നിന്ന് സർക്കാർ പിറകോട്ട് പോകില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കരാർ നടപ്പാക്കുന്നതിന് മാനേജ്‌മെൻറുകളുടെ സഹകരണം അനിവാര്യമാണെന്നും, സർക്കാർ മാനേജ്‌മെൻറുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ആശുപത്രി ഉടമകൾ നൽകിയ ഹർജി ഹൈകോടതി തള്ളിയിരുന്നു. നഴ്‌സുമാർക്ക് മിനിമം വേതനം എന്ന സർക്കാർ വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്നും അതിനാൽ വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും ഹർജി നൽകിയിരുന്നു.

ഹർജി പരിഗണിക്കവേ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹർജിക്കാർ ഉന്നയിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ഹർജിക്കാർ നൽകിയ അപ്പീലാണ് തള്ളിയത്.

Top