തിരുവനന്തപുരം: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിക്കാന്‍ മന്ത്രിമാരുടെ നേതൃത്ത്വത്തില്‍ ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച.
വ്യവസായ മന്ത്രി എ.സി. മൊയതിന്റെ നേതൃത്വത്തില്‍ നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും സംഘടന പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവരും പങ്കെടുക്കും.
കോടതി നിര്‍ദേശവും വിവിധ സര്‍ക്കാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും അനുസരിച്ച സേവന വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം.
നഴ്സുമാരുടെ സമരം നടക്കുന്നതിനാല്‍ പല ആശുപത്രികളിലും കിടത്തി ചികിത്സയ്ക്ക് ആളെ എടുക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.