Nurses-salary–supremecourt-central governmet

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സേവന,വേതന വ്യവസ്ഥകളെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി.

ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണം. ഇവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം കേന്ദ്രത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും സുപ്രീംകോടതി.

നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥക്ക് നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചു സുപ്രീം കോടതി. വേതന വ്യവസ്ഥയെ പറ്റി പഠിക്കാന്‍ പ്രത്യേക സമിതി നാലാഴ്ച്ചക്കകം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കോടതിവിധി നഴ്‌സിങ്ങ് സമൂഹം നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ഹാരിസ് മണലമ്പാറ പ്രസ്താവനയില്‍ പറഞ്ഞു.

Top