ശമ്പള പരിഷ്‌ക്കരണമില്ല ; ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

nurses

ന്യൂഡല്‍ഹി : ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

രാവിലെ 10 മണിക്ക് രാജ് ഘട്ടില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സെക്രട്ടറിയേറ്റ് മാര്‍ച്ച് എന്ന് സംഘടന അറിയിച്ചു.

ഡല്‍ഹി സര്‍ക്കാരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശമ്പള വര്‍ധന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് നേഴ്സുമാരുടെ ആരോപണം. 2016 ജനുവരി 29നാണ് നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

Top