കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതു സംബന്ധിച്ച് നാളെ നോട്ടീസ് നല്‍കും. ചേര്‍ത്തല കെ വിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍ക്കാതെ പിന്നോട്ടില്ലെന്നും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
കെ വിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഇന്ന് പണിമുടക്ക് ആരംഭിച്ചിരുന്നു.
ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്.
കെവിഎം ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഴ്‌സുമാര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്നിരുന്നു.