കുവൈത്തിൽ സ്വകാര്യ നഴ്സറികളെ നിരീക്ഷിക്കാൻ പ്രത്യേക സമിതി

സ്വകാര്യ നഴ്‌സറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കുവൈത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സാമൂഹിക ക്ഷേമവകുപ്പ്. രാജ്യത്ത് അറുനൂറോളം സ്വകാര്യ നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവിടെയെല്ലാം അടുത്ത ദിവസങ്ങളില്‍ സമിതി പരിശോധനക്കെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

താമസകേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ നഴ്സറികള്‍ ബുദ്ധമുട്ടുണ്ടാക്കുന്നതായി ചില താമസക്കാര്‍ പരാതി നല്‍കിയിരുന്നു.

നഴ്സറികള്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കാനുള്ള ഉത്തരവാദിത്തം പുതിയ സമിതിക്ക് ഉണ്ടായിരിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പു അണ്ടര്‍ സെക്രട്ടറി, ഹന അല്‍ ഹാജിരി വ്യക്തമാക്കി. സ്വകാര്യ നഴ്സറികള്‍ക്കു ലൈസന്‍സു അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സറികള്‍ നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അണ്ടര്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Top