ശ്രീമൂലനഗരത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

നീലീശ്വരത്തുള്ള നഴ്‌സിന്റെ വീട്ടുകാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ ഫലം വന്നിട്ടില്ല.

അതേസമയം, നഴ്‌സിന് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കുകയാണ്.

Top