ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഈങ്ങാപ്പുഴ പുലിമലയില്‍ പി.പി.രജീഷ് ആണ് അറസ്റ്റിലായത്. രജീഷിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി അനിത ജോസഫിന്റെ (34) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനിതയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ ദേവലിയിലെ താമസസ്ഥലത്ത് അനിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ണൂര്‍ ഉദയഗിരി ശാന്തിപുരത്തെ ചവരംപ്ലാക്കല്‍ ജോസ്-ലിസി ദമ്പതികളുടെ മകളായ അനിത ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) സ്റ്റാഫ് നഴ്സ് ആയിരുന്നു. പത്തു വര്‍ഷമായി എയിംസില്‍ ജോലിചെയ്തു വരികയാണ്.

മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ദേവലി ദേവ് അപ്പാര്‍ട്ട്മെന്റ് ജിഎട്ടിലാ യിരുന്നു താമസം. ഭര്‍ത്താവ് രജീഷ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. ഒരു മാസം മുന്പ് അനിത അവധിക്കു നാട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് പിതാവിനെയും കൂട്ടിയാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്.

Top