വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു

പാലക്കാട്: ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്‌സും കോട്ടയം തൃക്കോതമംഗലം സ്വദേശിയുമായ ജിബുമോന്‍ കുര്യാക്കോസ്‌ (32) ആണു മരിച്ചത്.

വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപം ആംബുലന്‍സില്‍ പാലക്കാടു നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കിലേക്ക് രോഗിയുമായി പോകുമ്പോഴായിരുന്നു അപകടം. ഭാര്യ നവ്യ ഒമാനില്‍ നഴ്‌സാണ്, രണ്ട് മക്കളുണ്ട്.

Top