nurse arrested in italy

ഇറ്റലി: 13 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സ് ഇറ്റലിയില്‍ അറസ്റ്റിലായി. രക്തം കട്ടയാകുന്നതിനുള്ള മരുന്ന് കുത്തിവെച്ച് വൃദ്ധരായ രോഗികളെ കൊലപ്പെടുത്തുന്നതായിരുന്നു ഇവരുടെ രീതി. പിടിയിലായ നഴ്‌സ് വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സ യിലാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്യോംബിനോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകം ഇറ്റലിയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കൊലപാതകങ്ങള്‍ നടന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 55 കാരിയായ നഴ്‌സ് അറസ്റ്റിലായത്.

2014മുതല്‍ 2015 വരെയുള്ള ഒരു വര്‍ഷത്തിനിടെ 13 രോഗികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ 61 മുതല്‍ 88വരെ പ്രായമുള്ള വൃദ്ധരായ രോഗികളാണ്.

രക്തം കട്ടയാകുന്നതിനുള്ള മരുന്ന് രോഗികളില്‍ കുത്തിവെക്കുന്നതാണ് കൊലപാതകരീതി. ഇത്തരത്തില്‍ മരുന്ന് അകത്ത് ചെന്ന 12 പേര്‍ ആന്തരികരക്തസ്രാവത്തെ തുടര്‍ന്നും ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു. 13 കൊലപാതകം നടക്കുമ്പോഴും പിടിയിലായ നഴ്‌സ് ഡ്യൂട്ടിലുണ്ടായിരുന്നു. പിന്നീട് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.

Top