കുറവിലങ്ങാട് ടൗണില്‍ പുലര്‍ച്ചെ വാഹനാപകടം: കന്യാസ്ത്രീ മരിച്ചു

accident

പാലാ: കുറവിലങ്ങാട് ടൗണില്‍ പുലര്‍ച്ചെ 5.40നുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. പാട്‌നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് സ്വദേശിനി സിസ്റ്റര്‍ സാവിയോ (60) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു സിസ്റ്റര്‍ സാവിയോ. വൈക്കം റോഡില്‍ ചൂളയ്ക്കല്‍ ഷാപ്പിനു സമീപത്തൂ വച്ച് ഇരുവരും സഞ്ചരിച്ച സ്‌കുട്ടറിനു പിന്നില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ വാഹനം കയറിതല്‍ക്ഷണം മരിച്ചു. അമ്മയെ സന്ദര്‍ശീക്കാന്‍ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റര്‍ സാവിയോ ബുധനാഴ്ച തിരിച്ചു പോവാനിരിക്കയായിരുന്നു.

Top