സന്ന്യാസിനി സമൂഹം സമരം ചെയ്യേണ്ടി വരുന്നത് ഖേദകരം: എം.വി.ശ്രേയാംസ്‌കുമാര്‍

sreyamskumar

കൊച്ചി: കേരളത്തിന്റെ സമസ്ത മേഖലകളിലും സംഭാവനകള്‍ നല്‍കിയ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ നിരത്തില്‍ സമരം ചെയ്യേണ്ടി വരുന്നത് ഖേദകരമാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍.

കന്യാസ്ത്രീകളുടെ ധാര്‍മ്മിക സമരത്തിന് ലോക് താന്ത്രിക് ജനതാദള്‍ എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് ദിവസമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top