കലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച് കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 50 ആയി.

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേരെ ഇനിയും കാണാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ് പട്ടണത്തില്‍ നിരവധി വീടുകള്‍ ചാമ്പലായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

Top