രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9.3 ലക്ഷമായി; ഇന്ന് സ്ഥിരീകരിച്ചത് 29,420 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 29,420 പേര്‍ക്ക്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9.3 ലക്ഷമായി. 553 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്. ഗുജറാത്തിനെ മറികടന്ന് കര്‍ണ്ണാടക ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമായി.

മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 7975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 275640 ആയി. 10,928 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ന് മാത്രം 233 മരണം റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ ഇന്ന് 4496 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഒന്നരലക്ഷം കടന്നു. 151820 ആളുകള്‍ രോഗബാധിതരായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇന്ന് 68 കൊവിഡ് മരണം ഉണ്ടായി. ഇതുവരെ 2167 പേരാണ് മരിച്ചത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ ഇന്ന് കൊവിഡ് കേസുകള്‍ ആദ്യമായി ഒരു ദിവസം 3000 കടന്നു . ഇന്ന് 3176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബംഗളുരുവില്‍ മാത്രം 1975 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 47253 ആയി. ഇന്ന് 87 പേര്‍ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 928 പേരാണ്. നിലവില്‍ 27853 പേരാണ് ചികിത്സയിലുള്ളത്.

Top