ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി; ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും.

ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു. അതേസമയം, ഒമിക്രോണ്‍ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ജയ്പൂര്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

കര്‍ണാടകയില്‍ 66ഉം 46ഉം വയസ്സുള്ള രണ്ടു പേര്‍ക്കാണ് ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ വകദേദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുജറാത്തില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. സിംബാബ്‌വെയില്‍ നിന്നെത്തിയ 72 വയസുകാരനായ ജാം നഗര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ കര്‍ണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ജയ്പൂര്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

Top