ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

വാഷിംങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24 മണിക്കൂറിനിടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം 24,908,975 ആളുകള്‍ക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയാണ് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 24 മണിക്കൂറിനിടെ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ലോകത്ത് മരണം 841,331 ആയി. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

ട്രംപ് സ്വീരിക്കുന്ന രീതി കാണുമ്പോള്‍ ആദ്യം മുതല്‍ അദ്ദേഹം കോവിഡിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല അധികൃതര്‍ കുറ്റപ്പെടുത്തി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ അമേഷ് അഡാല്‍ജയാണ് ഇക്കാര്യം പറഞ്ഞത്.

Top