രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇന്നും കൊവിഡ് രോഗ ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. കര്‍ണാടകത്തില്‍ ഇന്ന് 5,172 പേര്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായത്. 98 പേരാണ് രോം ബാധിച്ച് മരിച്ചത്.

ബംഗളുരുവില്‍ മാത്രം 1,852 പേര്‍ക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍. 27 പേര്‍ കൊവിഡിന് കീഴടങ്ങി. മൈസുരുവില്‍ 365 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതോടെ ആകെ ചികിത്സയില്‍ ഉള്ളവര്‍ 73,219 ആയി. 1,29,287 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആയി.

അതേ സമയം തമിഴ്‌നാട്ടിലും കൊവിഡ് രോഗബാധിതരുടെ എണ്ണവും മരണനിരക്ക് കൂടുകയാണ്. 24 മണിക്കൂറിനിടെ 99 പേരാണ് ഇന്ന് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 4034 ആയി ഉയര്‍ന്നു.

ചെന്നൈയില്‍ മാത്രം 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലും മധുരയിലും10 പേരും കന്യാകുമാരി 6 ഉം തെങ്കാശി 4 ഉം പേര്‍ ഇന്ന് കൊവിഡിന് കീഴടങ്ങി. 5822 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2,51,738 ആയി ഉയര്‍ന്നു.

Top