രാജ്യത്ത് കൊവിഡ്19 ബാധിച്ചത് 700 ഓളം പേര്‍ക്ക്; മരണം 16 കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700 കടന്നതായി റിപ്പോര്‍ട്ട്. ഇന്ന് മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് വരെ 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രം പുറത്ത് വിട്ട കണക്കുകള്‍. എന്നാല്‍ ഈ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയില്‍ 65 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇത് വരെ അഞ്ച് പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ ഇന്ന് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Top