നമ്പർ 18 ഹോട്ടൽ കേസ്; കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമർപ്പിക്കും

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമർപ്പിക്കും. ഹോട്ടൽ ഉടമ റോയ് വയലാറ്റിനും അഞ്ജലി റിമാ ദേവിനുമെതിരെയാണ് കുറ്റപത്രം. കേസിൽ മുഖ്യ ആസൂത്രണം നടത്തിയത് അഞ്ജലിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റോയ് വയലാറ്റും അഞ്ജലി റിമാദേവും സൈജു തങ്കച്ചനും ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മനുഷ്യക്കടത്തിന് സഹായിച്ചതിന് അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിട്ടുണ്ട്.

വയനാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി. തന്നെയും മകളെയും ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് പരാതി.

പോക്‌സോ കേസിലെ പരാതിക്കാരി ഉൾപ്പടെയുള്ളവർ കോഴിക്കോട് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയർത്തുന്നത്. തന്നെ കുടുക്കിയതാണെന്നും അഞ്ജലി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.

Top