Nudity show;sreejith ravi’s arrest recorded

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയും അപമര്യാദയായി പെരുമാറുകുയും ചെയ്തുവെന്ന കേസില്‍ സിനിമാ നടന്‍ ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്ലോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

ശ്രീജിത്ത് രവിയെ ഇന്ന് പാലക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കും.

മൂന്ന് സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇന്നലെയാണ് ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മനപൂര്‍വം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ശ്രീജിത്ത രവി മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ഥിനികളെ ഉള്‍പ്പെടുത്തി് സെല്‍ഫിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ നടന്‍ ശ്രീജിത്ത് രവിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top