Nudity show; Police case against actor Sreejith Ravi

ഒറ്റപ്പാലം: നടന്‍ ശ്രീജിത്ത് രവിക്കെതിരെ പൊലീസ് കേസെടുത്തു.

പത്തിരിപ്പാലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ചൂണ്ടി കാണിച്ച് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കേരള പൊലീസ് ആക്ട് 119B, 509 IPC പ്രകാരം ഒറ്റപ്പാലം പൊലീസ് ബുധനാഴ്കേച കേസെടുത്തിരുന്നു.

ഈ കേസിലാണ് ശ്രീജിത്ത് രവിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ ഡെസ്റ്റര്‍ വാഹനത്തില്‍ ( KL-08BE-9054)പിന്‍തുടര്‍ന്ന് നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.

സംഭവം അറിഞ്ഞ ഉടനെ വൈസ് പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവും സംഘവും ശ്രീജിത്ത് രവിയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു.

ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു നടന്‍.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിനെ തുടര്‍ന്ന് വിഗ്ഗ് വച്ചാണത്രെ ശ്രീജിത്ത് രവി എത്തിയത്. എന്നാല്‍ വൈസ് പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് നടനെ തിരിച്ചറിഞ്ഞു. വിഗ്ഗ് ഊരി മാറ്റാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

രക്ഷിതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.

നടനെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സബ് കളക്ടറും പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത് താനല്ലെന്നും തനിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ശ്രീജിത്ത് രവി പറഞ്ഞു.

Top