Nudity show; girls realized Sreejith Ravi

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ശ്രീജിത്ത് രവിയെ പരാതിക്കാരായ കുട്ടികള്‍ തിരിച്ചറിഞ്ഞു. ഫോട്ടോ കണ്ടാണ് ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.

പല്ലശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

ആഗസ്റ്റ് 27ന് പാലക്കാട് ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ വച്ചായിരുന്നു സംഭവം. കാറില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് നടന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളുടേയും രക്ഷിതാക്കളുടേയും പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമ പ്രകാരമാണ് കേസെടുത്തത്.

താനല്ല കാര്‍ ഓടിച്ചിരുന്നതെന്ന ശ്രീജിത്തിന്റെ വാദം സത്യമല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ച പൊലീസ് സംഭവം നടന്ന സമയം ശ്രീജിത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മൂന്ന് സാക്ഷികളുടെ മൊഴിയും ശ്രീജിത്തിന് എതിരാണ്.

Top