14കാരിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; 44 കാരന്‍ അറസ്റ്റിൽ

കൊച്ചി: പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായിയിലാണ് സംഭവം നടന്നത്. നഗ്‌നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്റണിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ആന്റണിക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആന്റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പള്ളിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Top