ട്രയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വയനാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ട്രെയിനില്‍ യുവതിക്കെതിരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപിനെയാണ്  പോലീസ്് അറസ്റ്റുചെയ്തത്. കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്‌നത പ്രദശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ യുവതി പൊലീസിന് പരാതി നല്‍കി.

യുവതിയുടെ പരാതിയെ തുടര്‍ന്ന് റെയില്‍വെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ വെച്ചാണ് വയനാട് സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top