നഗ്നചിത്രങ്ങള്‍ കാട്ടി ഭീക്ഷണിപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

മുബൈ: നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന സുഹൃത്തുക്കളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ വാന്‍ഗണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്ത യുവാവ്.

യുവാവിന്റെ റൂം മേറ്റ്‌സായ സുഹൃത്തുക്കളാണ് നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അതല്ലെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ യുവാവിനൊപ്പം ജോലി ചെയ്യുന്നവരാണ് പ്രതികള്‍. നഗ്ന ചിത്രങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഉറങ്ങിക്കിടന്ന യുവാവിന്റെ നഗ്‌ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിറ്റേ ദിവസം മുതല്‍ പണം ആവിശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ഭീക്ഷണി അധികമായപ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രതികളില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലെ മെസേജുകളില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.

Top