വിവാഹിതയായ കാമുകിയുടെ നഗ്‌നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റില്‍

കാഞ്ചിയാര്‍ : വിവാഹിതയായ കാമുകിയുടെ നഗ്‌നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റില്‍. കാമുകിയെ ഭീഷണിപ്പെടുത്താനായാണ് ഇയാള്‍ മെമ്മറി കാര്‍ഡ് അയച്ചു നല്‍കിയത്.

കാഞ്ചിയാര്‍ പേഴുംകണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്. കേറ്ററിങ് ജീവനക്കാരനായ റോബിനും വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്ത് യുവതിയുടെ നഗ്‌നദൃശ്യം ഇയാള്‍ കൈക്കലാക്കി. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താനായി നഗ്‌നദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡ് ഇയാള്‍ കട്ടപ്പന ഡിവൈഎസ്പിക്കും യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

സ്വന്തം വിലാസം വെക്കാതെ യുവതിയുമായി അവിഹിത ബന്ധമുള്ള അധ്യാപകന്റെ ഭാര്യ അയക്കുന്ന കത്ത് എന്ന പേരിലാണ് എല്ലാവര്‍ക്കും കത്ത് ലഭിച്ചത്. മെമ്മറി കാര്‍ഡ് ലഭിച്ച കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ചോദ്യം ചെയ്യലില്‍ കത്തയച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top