28 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ്; ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം കാരണമാണ് നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും വിദേശത്തു നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതെന്ന് വിദഗ്ധര്‍. ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

കേരളത്തില്‍ അവസാന വിമാനമെത്തിയത് മാര്‍ച്ച് 22-നാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാല്‍ വിദേശത്തു നിന്നെത്തിയവരെ മുഴുവന്‍ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയതും രോഗ വ്യാപനം കൂടാന്‍ കാരണമായയും.

വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം 39 ദിവസം വരെ ഇത് തുടരാം. ഈ കാലയളവില്‍ പിസി ആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തും. എന്നാല്‍ ആശങ്ക വേണ്ടാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇക്കാലയളവില്‍ വൈറസ് ജീവനുള്ളതാണോ അല്ലയോ എന്നറിയാല്‍ കള്‍ച്ചര്‍ പരിശോധനയാണ് നടത്തേണ്ടത്. അത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഈ പരിശോധനയിലും പോസിറ്റീവായാല്‍ മാത്രമേ രോഗ വ്യാപന സാധ്യത ഉണ്ടാകൂവെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

Top