Nuclear security summit – Modi in America

വാഷിങ്ടണ്‍: ഭീകരവാദത്തെ അവന്റേത്, തന്റേത് എന്ന രീതിയില്‍ തരംതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളമായി ശൃംഖലകളുള്ളതാണ് ഭീകരവാദം. ഈ ഭീഷണിയെ ശക്തമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. 50ഓളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവസുരക്ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആണവ സുരക്ഷക്ക് പ്രഥമ പരിഗണന രാജ്യങ്ങള്‍ നല്‍കണം. ഈ വിഷയത്തില്‍ ലോകരാഷ്ടങ്ങള്‍ അന്താരാഷ്ട തലത്തില്‍ തന്നെ ചുമലതകള്‍ നിര്‍വഹിക്കാനുണ്ട്. ബ്രസല്‍സ് ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദികള്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതകള്‍ തടയണമെന്നും മോദി വ്യക്തമാക്കി.

തീവ്രവാദികള്‍ 21 ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, നമ്മള്‍ അവരുടെ ഭൂതകാല വേരുകളാണ് തിരയുന്നതെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന്റെ മൂന്ന് ലക്ഷണങ്ങളും മോദി സമ്മേളനത്തില്‍ വ്യക്തമാക്കി. തീവ്രവാദികള്‍ അക്രമങ്ങളിലൂടെയാണ് അരങ്ങ് തകര്‍ക്കുന്നത്. മനുഷ്യന്‍ കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഒരു കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ചാണ് ഇതിനെതിരെ നമ്മള്‍ പോരാടുന്നത്. ആണവക്കടത്തുകാരും ഭീകരവാദികളും തമ്മിലുള്ള ബന്ധം വലിയ അപകടമാണെന്നും മോദി ചൂണ്ടിക്കാട്ടി.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്‌സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയില്‍ എത്തും.

Top