ആണവ ഗവേഷകന്‍ ഡോ. ശേഖര്‍ ബസു കോവിഡ്​ ബാധിച്ച്‌​ മരിച്ചു

കൊൽക്കത്ത : പ്രശസ്ത ആണവ ഗവേഷകനും മുന്‍ ആറ്റോമിക്​ എനര്‍ജി കമ്മീഷൻ ചെയര്‍മാനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്​ച വെളുപ്പിന്​ 4.50ഓടെയായിരുന്നു മരണം. വൃക്കസംബന്ധമായ തകരാറുകളും ഡോ. ബസുവിനുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറായ ബസു രാജ്യത്തിന്റെ ആണവോര്‍ജ പരിപാടിക്ക് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

2014-ൽ ഡോ. ബസുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഹന്തിനായി സങ്കീർണമായ റിയാക്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Top