ഇറാനുമൊത്തുള്ള ആണവകരാര്‍ ; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

benjamin nethanyahu president

ജെറുസലേം: ഇറാനുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന ആണവകരാര്‍ നീക്കങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. ഇറാനുമൊത്തുള്ള ആണവ കരാര്‍ നീക്കളുമായി മുന്നോട്ട് പോകുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നു കൂടി ആലോചിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കരാറുമായി മുന്നോട്ട് പോകുന്നവര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പുകള്‍ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാറുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ കരാര്‍ സംബന്ധിച്ചുള്ള വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടണമെന്നും നെതന്യാഹു നിര്‍ദേശിച്ചു.

യുഎസ് ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ ആണവ കരാര്‍ എന്നായിരുന്നു ട്രംപ് കരാറിനെ വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടനും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങളും കരാറിനെ എതിര്‍ത്തിരുന്നു.

Top