ഒരു ആണവായുധം ഉപയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കുമെന്ന് മുഷാറഫ്

അബുദാബി: ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഒരു ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം ഉപയോഗിച്ച്‌ തിരിച്ചടിച്ച്‌ നമ്മെ ഇല്ലാതാക്കുമെന്നുറപ്പാണെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.

ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ സ്ഥിതിയിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ആണവയുദ്ധം ഉണ്ടാകാന്‍ സാദ്ധ്യതയില്ല.

ആണവ ആക്രമണം ഉണ്ടാകില്ല. ഇന്ത്യയെ നമ്മള്‍ ഒരു അണുബോംബ് ഉപയോഗിച്ച് ആക്രമിച്ചാല്‍ അയല്‍രാജ്യം നമ്മളെ 20 ആണവ ബോംബുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കിക്കളയും. അവര്‍ നമ്മളെ 20 ബോംബ് ഉപയോഗിച്ച് ആക്രമിക്കാതിരിക്കാന്‍ ഒരു വഴി മാത്രമാണുള്ളത്, നമ്മള്‍ 50 ആണവ ബോംബുകള്‍ ഉപയോഗിച്ച് ആദ്യം ആക്രമിക്കണം. 50 ബോംബുകള്‍ ഉപയോഗിച്ച് ആദ്യം ആക്രമിക്കാന്‍ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

പാക്കിസ്ഥാനിലെ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാകുമ്പോള്‍ രാജ്യത്തേക്ക് തിരിച്ചെത്തുമെന്നും മുഷാറഫ് അറിയിച്ചു.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന.

Top