നൂബിയ റെഡ് മാജിക് 6 എസ് പ്രോ സെപ്റ്റംബര്‍ 6ന് അവതരിപ്പിക്കും

നൂബിയ റെഡ് മാജിക് 6 എസ് സീരീസ് സെപ്റ്റംബര്‍ 6 ന് ചൈനയില്‍ അവതരിപ്പിക്കും. 720Hz ടച്ച് സാമ്പിള്‍ റേറ്റ്, 120W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ട് മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന് ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888+ SoC പ്രോസസര്‍ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തുന്നു. 8 ജിബി, 12 ജിബി, 16 ജിബി റാം 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായി പുതിയ നുബിയ റെഡ് മാജിക് 6 എസ് പ്രോ വിപണിയില്‍ വരും.

ഈ പ്രോ മോഡലില്‍ മികച്ച ശക്തിയേറിയ 120W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമായി 4,380 എംഎഎച്ച് ബാറ്ററി വരുന്നു. 215 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ കനം 9.5 മില്ലിമീറ്ററാണ്. ഇത് പച്ച, കറുപ്പ്, ചുവപ്പ്, നീല ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകളില്‍ അവതരിപ്പിക്കും. ആന്‍ഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഗെയിമിങ് സ്മാര്‍ട്‌ഫോണ്‍ ആയതിനാല്‍ ഇതിന് മികച്ച കോണ്‍ഫിഗറേഷന്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്.

ഈ ഹാന്‍ഡ്സെറ്റിന് പുറകിലായി ഒരു വെര്‍ട്ടിക്കല്‍ ക്യാമറ അറേയുണ്ട്. 64 എംപി പ്രൈമറി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ ക്യാമറ സംവിധാനവുമുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണിന് അള്‍ട്രാവൈഡും മാക്രോ ലെന്‍സും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സെല്‍ഫികള്‍ പകര്‍ത്തുവാനും സ്ട്രീമിംഗിനും 8 എംപി മുന്‍ ക്യാമറയുണ്ട്. റെഡ്മി മാജിക് 6 പ്രോയില്‍ കാണുന്ന ഒരു ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 165Hz റിഫ്രെഷ് റേറ്റുള്ള 6.8 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്‌ഫോണില്‍ ഉള്ളത്.

 

Top