അതിശക്തമായ ഗെയ്മിംഗ് ഫോണായ റെഡ്മി മാജിക് വിപണിയില്‍

മുംബൈ: റെഡ്മി മാജിക് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിശക്തമായ ഗെയ്മിംഗ് ഫോണായ റെഡ്മി മാജികിന് 35,999 രൂപ യാണ് വില.

ഇരട്ട കൂളിംഗ് സംവിധാനം റെഡ് മാജിക്കിനെ വ്യത്യസ്തമാക്കുന്നു. ലിക്വിഡ് കൂളിങ്ങോടു കൂടിയ ഇന്‍-ബില്‍റ്റ് കൂളിംഗ് ഫാനുള്ള ഏക ഫോണ്‍ എന്ന പ്രത്യേകതയും റെഡ് മാജിക്കിനുണ്ട്.

6.65 ഇഞ്ച് വൈഡ് സ്‌ക്രീന്‍ ആണ് ഫോണിന്റെ ഡിസ്‌പ്ലേ. 48 എം പി സോണി സെന്‍സറുള്ളതാണ് പിന്‍ ക്യാമറ. സെല്‍ഫി ക്യാമറ 16 എം പി ആണ്. 5000 എം എ എച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

Top