NTR to romance Nithya Menen, Samantha in Koratala

തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ ചിത്രത്തില്‍ നിത്യാമേനോന്‍ അഭിനയിക്കുന്നു. ജനതാ ഗാരേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക.

2015ല്‍ മല്ലി മല്ലി ഇടി റാണി, സണ്‍ ഒഫ് സത്യമൂര്‍ത്തി, ഒ.കെ ബംഗാരം, രുദ്രമ്മാദേവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തെലുങ്കു സിനിമയിലെ മുന്‍ നിര നായികയായിരിക്കുകയാണ് നിത്യ.

ചിത്രം സംവിധാനം ചെയ്യുന്നത് കൊരതല ശിവയാണ്. സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രമാണ് നിത്യയുടേത്. കഥാപാത്രത്തിന് അനുയോജ്യയായ താരത്തിനായുള്ള തെരച്ചിലിലായിരുന്നു സംവിധായകന്‍. അവസാനം നിത്യയെ സംവിധായകന്‍ തിരഞ്ഞെടുക്കുകയായിരുന്നു.

Top