എന്‍ടിആര്‍ ബയോപിക്കിലെ റാണാ ദഗ്ഗുബാട്ടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ranadagubatti

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് എന്‍ടിആര്‍ ബയോപിക്ക്. ചിത്രത്തില്‍ റാണാ ദഗ്ഗുബാട്ടിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. റാണാ ദഗ്ഗുബാട്ടി തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View this post on Instagram

#RanaChandraBabuNaidu Shri N.ChandraBabuNaidu 1984

A post shared by Rana Daggubati (@ranadaggubati) on

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നായിഡുവിന്റെ ചെറുപ്പ കാലമാകും പോസ്റ്ററില്‍ പ്രതിപാദിക്കുന്നത്. ബാക്ഗ്രൗണ്ടില്‍ നന്ദമുരി തരക രാമ റാവുവിന്റെ ചിത്രവും കാണാം.

View this post on Instagram

NTRamarao and NChandrababuNaidu 1984

A post shared by Rana Daggubati (@ranadaggubati) on

എന്‍ടിആറിന്റെ മകന്‍ നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്. എന്‍ടിആറിന്റെ ഭാര്യാ വേഷത്തില്‍ എത്തുന്നത് വിദ്യാ ബാലനാണ്.

Top