എന്‍ടിആറിന്റെ ബയോപിക്ക്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫസ്റ്റ് പോസ്റ്റര്‍

സ്വാതന്ത്ര ദിനമായ ഇന്ന് എന്‍ടിആറിന്റെ ബയോപിക്ക് ചിത്രത്തിലെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടു. നന്ദമുരി ബാലകൃഷ്ണയാണ് പോസ്റ്ററില്‍ എന്‍ടിആറായി വേഷമിടുന്നത്. കാവി നിറത്തിലുള്ള കുര്‍ത്തയാണ് വേഷം. വിദ്യാ ബാലനാണ് എന്‍ടിആറിന്റെ ഭാര്യയായി വേഷമിടുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ വേഷത്തില്‍ റാണാ ദഗ്ഗുബാട്ടിയും എത്തുന്നുണ്ട്. ക്രിഷ് ജഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണ, വിഷ്ണു വര്‍ധന്‍ ഇന്ദുരി, സായ് കൊരപതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബംഗാളി താരം ജിഷ്ഷു സെന്‍ഗുപ്ത ദാദാ സാഹെബ് പുരസ്‌കാര ജേതാവായ എല്‍.വി പ്രസാദിന്റെ വേഷത്തില്‍ എത്തുന്നു. 1949ല്‍ ‘മനദേശം’ എന്ന ചിത്രത്തിലൂടെ എന്‍ടിആറിനെ സിനിമയിലേക്ക് എത്തിക്കുന്നത് എല്‍.വി.പ്രസാദാണ്.

Top