എന്‍ടിപിസി 19.78 കോടി ഓഹരികള്‍ തിരിച്ചു വാങ്ങുന്നു

വൈദ്യുതി മേഖലയിലെ പൊതുമേഖല സ്ഥാപനമായ എന്‍ടിപിസി 19.78 കോടി ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങല്‍. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്.

നവംബര്‍ 13 ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3,262 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വര്‍ധന. വരുമാനം എട്ടു ശതമാനം വര്‍ധിച്ച് 24,677 കോടി രൂപയുമായി ഉയര്‍ന്നു.

Top