ടൊവീനോ ചിത്രം ‘എന്റെ ഉമ്മാന്റെ പേര് ‘ ; ടീസര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍

ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസര്‍ ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു. ടൊവിനോ തോമസും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൊവിനോ അവതരിപ്പിക്കുന്ന ഹമീദിന്റെ ഉമ്മയായി ആയിഷ എന്ന കഥാപാത്രമായാണ് ഉര്‍വ്വശിഎത്തുന്നത്. ചിത്രത്തിലെ ഉര്‍വ്വശിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.

ന്യൂബി സായ്പ്രിയയാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്. തലശ്ശേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സിദ്ധിഖ്, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, മാമുക്കോയ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്റെയും ബാനറില്‍ ആന്റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ് എഡിറ്റിങ്ങ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്.

Top