സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം തേടിയാണ് താന്‍ എത്തിയതെന്നും തെരഞ്ഞെടുപ്പുമായി ഇതിന്‌ യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സുരേഷ് ഗോപി കോട്ടയത്തെത്തിയത്.കോട്ടയം പുതുപള്ളി മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപിയുടെ റോഡ് ഷോയും നടക്കുന്നുണ്ട്.

Top