നവോത്ഥാനത്തിന്‍റെ പേരില്‍ ജാതിയ വേര്‍തിരിവുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം ; എന്‍.എസ്.എസ്

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. സമദൂരമാണ് സ്വീകരിക്കാറെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശരിദൂരം സ്വീകരിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നുവെന്നുമാണ് എന്‍.എസ്.എസ് നിലപാട്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നുമാണ് എന്‍.എസ്.എസിന്റെ പ്രസ്താവന.

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എന്നാൽ, വിശ്വാസ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ആത്മാത്ഥമായ നടപടി സ്വീകരിച്ചില്ലെന്നും എൻഎസ്എസ് വിമർശിച്ചു.

ദേവസ്വംബോർഡ് സംവരണനിയമനം, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം സംവരണം എന്നിവ നടപ്പാക്കാത്തത് പ്രതിഷേധാർഹമാണെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ വിജയദശമി സന്ദേശത്തില്‍ വ്യക്തമാക്കി.

Top