മുഖ്യമന്ത്രിയുടെ പ്രസ്താവന യെച്ചൂരി പറഞ്ഞതിന് വിരുദ്ധമെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞതിന് വിരുദ്ധമായ നിലപാടല്ലേയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിച്ചു.

നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണ്. കേസ് നടത്തി തോറ്റുവെന്ന കാനത്തിന്റെ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top