പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത്; വിജയരാഘവന് എന്‍എസ്എസിന്റെ മറുപടി

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍എസ്എസ് കൂട്ടുനിന്നുവെന്ന എ വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തില്‍ മാത്രമാണ് എന്‍എസ്എസിന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എന്‍എസ്എസിന് ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

 

Top