നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാവും; എന്‍എസ്എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്ന് എന്‍എസ് എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്തെത്തിയിരുന്നു.

വനിതാ മതില്‍ നിര്‍മ്മിക്കുന്നതു കൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളുവെന്നാണ് എന്‍എസ്എസ് പറഞ്ഞിരുന്നത്.

അതേസമയം, വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ് എസിനെ വിമര്‍ശിച്ച കോടിയേരിയ്‌ക്കെതിരെ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്എസിന് ഉള്ളതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

എന്‍എസ്എസ് നിരീശ്വരവാദത്തിന് എതിരെന്നും സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top