കരയോഗ മന്ദിരത്തിന് നേര്‍ക്ക് ഉണ്ടായ ആക്രമണം; ജനാധിപത്യവിരുദ്ധ നടപടിയെന്ന് ശ്രേയാംസ്‌കുമാര്‍

sreyamskumar

കോഴിക്കോട്: എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേര്‍ക്ക് ഉണ്ടായ ആക്രമണം ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് വ്യക്തമാക്കി ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ രംഗത്ത്.

ചട്ടമ്പി സ്വാമികളുടെ പ്രതിമ സൂക്ഷിച്ച കണ്ണാടിക്കൂടിന്റെ ചില്ല് അക്രമികള്‍ എറിഞ്ഞു തകര്‍ത്തിരുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പേരില്‍ റീത്തും വെച്ചിരുന്നു. ഏത് രീതിയിലുള്ള ആക്രമണവും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും നാട്ടില്‍ അക്രമം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്ന ശക്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top