എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പം ; തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് ജി സുകുമാരന്‍ നായര്‍

sukumaran-nair

കോട്ടയം: എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസികള്‍ എവിടെയൊക്കെയുണ്ടോ അവിടെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ വിശ്വാസവും ,ആചാരവും സംരക്ഷിക്കാനുള്ള ബാധ്യത എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ട്. അതിനു ദോഷം ചെയ്യാന്‍ ശ്രമിച്ചാല്‍ ജനം പ്രതികരിക്കുമെന്നും വിശ്വാസികള്‍ എവിടെയൊക്കെയുണ്ടോ അവിടെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top